ഖാദി വസ്ത്രത്തോടൊപ്പം ജി വി എച്ച് എസ് എസ് കതിരൂരും

കതിരൂര്‍:രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന സുവര്‍ണ വേളയില്‍ സമരചരിത്ര സ്മരണകളിരമ്പുന്ന കതിരൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഖാദി വസ്ത്ര പ്രചാരണത്തില്‍ പങ്കുചേര്‍ന്നു. ദേശീയ പ്രസ്ഥാനം സജീവമായ കാലത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് പതാകയായ യൂണിയന്‍ ജാക്ക് വലിച്ചു താഴ്ത്തി ത്രിവര്‍ണ്ണപതാകയുയര്‍ത്തിയതിന്റെ പേരില്‍ ചരിത്രത്തിലിടം പിടിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് ജിവിഎച്ച്എസ്എസ് കതിരൂര്‍. ഖാദി ഒരു ദേശീയ വികാരമായിരുന്ന സ്വാതന്ത്ര്യസമര കാലത്തിന്റെ മനസ്സറിഞ്ഞു കൊണ്ടാണ് ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കാന്‍ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ തീരുമാനിച്ചത്. ഈക്കാര്യം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ പി ജയരാജനെ അറിയിച്ചു. അദ്ദേഹം സ്‌കൂളിലെത്തി, പ്രിന്‍സിപ്പാള്‍ ഡോ.എസ്.അനിത ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ കര്‍ത്ത എന്നിവര്‍ക്ക് ഖാദി വസ്ത്രം കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാരായി രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ ശ്രീജിത്ത് ചോയന്‍ സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് പി ശ്രീജേഷ് സ്വാഗതവും സെക്രട്ടറി കെ പി ജയരാജന്‍ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: