സ്വാതന്ത്ര്യ ദിനാഘോഷം:വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പതാക കൈമാറി

ഇരിട്ടി:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്താനായി എടക്കാനം എല്‍.പി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ദേശീയ പതാക കൈമാറി എടക്കാനം ദേശീയവായനശാല
ബാലവേദി പ്രവര്‍ത്തകര്‍ മാതൃകയായി. എടക്കാനം എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ കെ. മുരളീധരന്‍ സ്‌ക്കൂള്‍ ലീഡര്‍ക്ക്‌ദേശീയ പതാക കൈമാറി പരിപാടിഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി.പ്രശാന്ത് കമാര്‍ അധ്യക്ഷനായി. ബാലവേദി പ്രസിഡന്റ് അഷിത, സ്‌ക്കൂള്‍ അധ്യാപകന്‍ പി. നിധീഷ്, വായനശാലാ സെക്രട്ടറി ശശിധരന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി സെക്രട്ടറി എം.ആദര്‍ശ്, നന്ദന പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: