യുവാവിൻ്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ, അടിയേറ്റ് തലയിൽ രക്തം കട്ടപിടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തളിപ്പറമ്പ്:യുവാവിൻ്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ, അടിയേറ്റ് തലയിൽ രക്തം കട്ടപിടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാട്ടേഴ്സിനുള്ളിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പരാതിയുമായി ബന്ധുക്കൾ തളിപ്പറമ്പ് പോലീസിലെത്തിയത്. യുവാവിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തം കട്ട പിടിച്ചതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ്. സലാമത്ത് നഗറിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇസ് ഹാഖ് (33) ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പോലീസിലെത്തിയത്.ഇക്കഴിഞ്ഞ 10 നാണ് ഇസ് ഹാഖിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാർ കണ്ടത്.. മദ്യപാന ശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയും ചെയ്തു പിറ്റേന്ന് രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് ബന്ധുക്കൾ വിളിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ മരണപ്പെട്ടതായി മനസിലായത്.. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായാണ് അന്ന് ബന്ധുക്കൾ കരുതിയത്. പോലീസ് ഇൻക്വസ്റ്റും തുടർന്ന് പോസ്റ്റ് മോർട്ട ത്തിലുമാണ് യുവാവിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും പരിശോധനയിൽ കണ്ടെത്തിയത്. അതേ സമയം
യുവാവിന് മരണത്തിന് മണിക്കുറുകൾക്ക് മുമ്പ് കണ്ണൂരിൽ വച്ച് മർദ്ദനമേറ്റതായി സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: