കൊവിഡ്: കണ്ണൂർ ജില്ലയില്‍ 24 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 24 പേര്‍ കൂടി ഇന്ന് (ആഗസ്ത് 13) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1386 ആയി. 10 പേര്‍ കൊവിഡ് ബാധിച്ചും നാലു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 430 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കോളയാട് സ്വദേശികളായ 46കാരന്‍, 40കാരി, 45കാരി, 36കാരി, ഇരിക്കൂര്‍ സ്വദേശി 26കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ 36കാരന്‍, 45കാരി, ചപ്പാരപ്പടവ് സ്വദേശി 30കാരന്‍ എന്നിവര്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്.
കീഴല്ലൂര്‍ സ്വദേശി 18കാരന്‍, ഇരിക്കൂര്‍ സ്വദേശികളായ 44കാരന്‍, 49കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 44കാരന്‍, പയ്യന്നൂര്‍ സ്വദേശി 35കാരന്‍ എന്നിവര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും തലശ്ശേരി സ്വദേശി മൂന്ന് വയസ്സുകാരി, കുന്നോത്തുപറമ്പ് സ്വദേശി 53കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 47കാരി എന്നിവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ നിന്നും കടമ്പൂര്‍ സ്വദേശി 30കാരന്‍, മുണ്ടേരി സ്വദേശി 23കാരന്‍, ചെമ്പിലോട് സ്വദേശി 72കാരന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി.
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന പയ്യാവൂര്‍ സ്വദേശി 30കാരി, ശ്രീകണ്ഠാപുരം സ്വദേശി 33കാരി, അയ്യന്‍കുന്ന് സ്വദേശി 72കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 47കാരന്‍, കോഴിക്കോട് (പരിയാരം) സ്വദേശി 50കാരി എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: