ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന്; 1564 പേര്‍ക്ക് കോവിഡ്‌, 1380 പേര്‍ക്ക് സമ്പര്‍ക്കം വഴി, കണ്ണൂർ 27 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1564 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 434 പേർക്കും, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 202 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 75 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 74 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 72 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 53 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കും, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 100 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 98 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 428 പേർക്കും, മലപ്പുറം ജില്ലയിലെ 180 പേർക്കും, പാലക്കാട് ജില്ലയിലെ 159 പേർക്കും, എറണാകുളം ജില്ലയിലെ 109 പേർക്കും, കോഴിക്കോട് ജില്ലയിലെ 83 പേർക്കും, തൃശൂർ ജില്ലയിലെ 73 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, കൊല്ലം ജില്ലയിലെ 64 പേർക്കും, ആലപ്പുഴ ജില്ലയിലെ 59 പേർക്കും, പത്തനംതിട്ട ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 43 പേർക്കും, വയനാട് ജില്ലയിലെ 27 പേർക്കും, കണ്ണൂർ ജില്ലയിലെ 21 പേർക്കും, ഇടുക്കി ജില്ലയിലെ 19 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

ആലപ്പുഴ ജില്ലയിലെ 5 ഐടിബിപി ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 197 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 109 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 73 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 67 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 47 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 8 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,839 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,692 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,40,378 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,683 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,270 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5999 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,43,085 സാമ്പിളുകൾ ശേഖരിച്ചതിൽ 1193 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈൻമെന്റ് സോൺ വാർഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂർ (13), കാവശേരി (5), തൃശൂർ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാർഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാർഡ് 6), വാളകം (സബ് വാർഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാർ (1, 5, 11, 12, 13), ഒതുക്കുങ്ങൽ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാർഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂർ (10, 13), തൃശൂർ ജില്ലയിലെ കുഴൂർ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂർ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂർ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂർ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 544 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: