തളിപ്പറമ്പില്‍ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളി : ഒന്‍പതംഗ സംഘം അറസ്റ്റില്‍

ലോഡ്ജില്‍ മുറിയെടുത്ത് പണം വെച്ച്‌ ചീട്ടുകളിക്കുകയായിരുന്ന ഒന്‍പതംഗ സംഘം അറസ്റ്റില്‍. ഇവരില്‍ നിന്ന് 40,500 രൂപയും പിടിച്ചെടുത്തു.മുക്കോലയിലെ മലിക്കന്റകത്ത് സി.പി.അഹമ്മദ് കുട്ടി(58), ആടിക്കുംപാറയിലെ കണ്ടന്റകത്ത് ഉമ്മര്‍ഫാറൂഖ്(38), പരിയാരം പുളിയൂലിലെ പോതിരവളപ്പില്‍ പി.വി.സജീവന്‍(41), പന്നിയൂരിലെ മണ്ടേന്‍കണ്ടി ഹൗസില്‍ കെ.സത്താര്‍(58), കുറുമാത്തൂര്‍ ചൊറുക്കളയിലെ കക്കോട്ടകത്ത് കെ.സലാം(58), തുന്തക്കാച്ചി അബ്ദുള്‍റഹ്മാന്‍(49), സയ്യിദ്‌നഗറിലെ പാലക്കോടന്‍ പി.മുഹമ്മദ്(74), പൂമംഗലം അണ്ണ ഹൗസില്‍ പി.എ.മുസ്തഫ(62), കാക്കാത്തോട് പിഎം ഹൗസിലെ പി.എം.സക്കീര്‍(28) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ജെ കെ എസ് റെസിഡന്‍സിയില്‍ അഹമ്മദ്കുട്ടിയുടെ പേരില്‍ മുറിയെടുത്താണ് ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയിഡ് നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: