മഴക്കെടുതിയില്‍ മരണം 86 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 86 ആയി ഉയര്‍ന്നിരിക്കുന്നു. കനത്ത മഴ നാശം വിതച്ച്‌ പെയ്തപ്പോള്‍ സംസ്ഥാനത്ത് നിരവധി ജീവനുകളോടൊപ്പം ഒരു പ്രദേശം പോലും ഇല്ലാതായി മാറിയിരിക്കുന്നു. ജന മനസുകളെ കണ്ണീരണിയിക്കുന്ന കാഴ്ചയാണിത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇനിയും കണ്ടെത്താനുള്ളത് 52ല്‍ അധികം പേരെയാണ്. അതേസമയം മഴ വന്‍ നാശം വരുത്തിയ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ കവളപ്പാറയില്‍ നിന്ന് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.കവളപ്പാറയില്‍ കാണാതായവരില്‍ നാല് പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ട് എന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് സംസ്ഥാനം കേട്ടതെങ്കിലും കാണാതായ മറ്റുള്ളവരെ കുറിച്ചോര്‍ത്ത് ദുഃഖിക്കുകയും ചെയ്തിരുന്നു.ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനം ജാഗ്രതയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: