നിഫ്റ്റ് കാമ്പസിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് സംഭവത്തിൽ: അധ്യാപകന്റെ കാർ തകർത്തു

ധർമ്മശാല നിഫ്റ്റ് കാമ്പസിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അധ്യാപകനെതിരെ പ്രതിഷേധം വ്യാപകമാകം. അധ്യാപകന്റെ കാർ തകർത്തു.

അധ്യാപകന്റെ മാനസിക പീഡനത്തെ തുടർന്ന് നിഫ്റ്റ് കാമ്പസിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ സെന്തിൽകുമാർ താമസിക്കുന്ന കടമ്പേരിയിലെ വാടക വീട്ടിൽ നിർത്തിയിട്ട കാറാണ് അജ്ഞാത സംഘം തകർത്തത്. പെൺകുട്ടിയുടെ പരാതിയിൽ സെന്തിൽകുമാറിനെതിരെ കേസെടുക്കാൻ പോലീസ് ഇതുവരെ തയാറാവാത്തതും കടുത്ത ജനരോക്ഷത്തിനാണ് ഇടയാക്കുന്നത് .പ്രതിഷേധം ഭയന്ന് അധ്യാപകൻ നാട് വിട്ടിരിക്കുകയാണ്. അനിഷ്ട സംഭങ്ങൾ ഒഴിവാക്കുന്നതിനായ് നിഫ്റ്റിന് മുന്നിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: