യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

കണ്ണപുരം. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വെച്ചും മറ്റും പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ആന്തൂർ ധർമ്മശാല സ്വദേശി സൗരവിനെ (23) യാണ് എസ്.ഐ.വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു സംഭവം. പ്രണയം നടിച്ച് വശത്താക്കിയ പെൺകുട്ടിയെ പലപ്പോഴായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.ഇതിനിടെ ബാംഗ്ലൂരിൽ വെച്ചും പെൺകുട്ടിയെ ഇയാൾ പീഢനത്തിനിരയാക്കി.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.