ബോംബുസ്‌ഫോടനം: പയ്യന്നൂരിൽ കനത്ത സുരക്ഷ അന്വേഷണം ഊർജിതം

പയ്യന്നൂര്‍:പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്ര മന്ദിരത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണംഊര്‍ജിതമാക്കി.സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്കിയെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല.

സമീപവാസികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഇരുപതോളം നിരീക്ഷണ കാമറ ദൃശ്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്. സ്ഫോടനമുണ്ടായ പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രമന്ദിരത്തിലെ കാമറ ദൃശ്യങ്ങളില്‍ രണ്ടുപേര്‍ ഗേറ്റിനടുത്തേക്ക് നടന്നുവന്ന് ബോംബെറിയുന്നതായി ദൃശ്യമുണ്ടെങ്കിലും അക്രമികളെ തിരിച്ചറിയാന്‍ മാത്രം വ്യക്തതയില്ല. പിന്നീട് പുകമാത്രമാണ് കാണാന്‍ കഴിഞ്ഞത്. സ്ഥലം നേരത്തെ വ്യക്തമായി മനസിലാക്കി പഠിച്ച ശേഷമാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
അക്രമികള്‍ നിരീക്ഷണ കാമറയില്‍ പതിയാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നടത്തിയിരുന്നുവെന്നാണ് പോലീസ് നിഗമനം. പയ്യന്നൂർ ഡിവിഷനിലെയും തളിപ്പറമ്പ് , ഇരിട്ടി ഡിവിഷനിലെയും ഉൾപ്പെടെ വൻ പോലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മൊബെൽ പട്രോളിംഗും ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: