16 കുപ്പി മദ്യവും4,800 രൂപയുമായി വിൽപനക്കാരൻ അറസ്റ്റിൽ.

ചന്തേര: സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 16 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.
ചെറുവത്തൂർ കൈതക്കാട് സ്വദേശി പുതിയ പുരയിൽ
ശശിയെ (41) യാണ് ചന്തേര എസ് ഐ, എം.വി.ശ്രീദാസും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 9.30 മണിയോടെ പയ്യങ്കി കുഴിഞ്ഞടി പെട്രോൾ പമ്പിന് സമീപം വെച്ച് വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 4,800 രൂപയും പോലീസ് കണ്ടെടുത്തു. . മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.60.ടി.6832 നമ്പർ സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തു..വാഹന പരിശോധനയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി.സുരേശൻ, സിവിൽ പോലീസ് ഓഫീസർമാരായ എം.ദിലീഷ്, പി.പി.സുധീഷ്, എൻ.എം.രമേശൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: