കേന്ദ്ര സർക്കാർ നയം തിരുത്തണം ;അഡ്വ: സണ്ണി ജോസഫ് എം , എൽ, എ

പള്ളിക്കുന്ന് :- ഗുരുതര പ്രതിസന്ധി ഘട്ടത്തിനിടയിലും, ഇന്ധന വാതക വില വർദ്ധിപ്പിച്ച് ഭീമമായ നികുതി ഈടാക്കി അധികഭാരം സൃഷ്ടിക്കുകയാണ് , കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്നും എം, എൽ, എ. കുറ്റപ്പെടുത്തി. പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ അഖിലേന്ത്യാ പ്രക്ഷോഭ പ്രതിഷേധം സങ്കടിപ്പിക്കുകയായിരുന്നു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി. പള്ളിക്കുന്ന് കൃഷണ മേനോൻ വനിതാ കോളേജിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ചിറക്കൽ ബ്ലോക്ക് കോൺസ് കമ്മിറ്റി പ്രസിണ്ടന്റ് കല്ലിക്കോടൻ രാഗേഷിന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു , കെ.എസ് യു സംസ്ഥാന വൈ: പ്രസിഡണ്ട് വി.പി.അബ്ദുൾ റഷീദ്, മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.പി വേലായുധൻ, ടി.ജയകൃഷ്ണൻ , സി.വി.സന്തോഷ്, പി.ഒ . ചന്ദ്രമോഹൻ വിഹാസ് അത്താഴക്കുന്ന്, കെ. മോഹനൻ , കൗൺസിലർ സുനിഷ, അനൂപ് ബാലൻ, പി.കെ.രഞ്ചിത്ത്, പ്രേ oജിത്ത് പൂച്ചാലി , നികേത് നാറാ ത്ത്, പ്രജിത്ത് മാതോടം, ഹംസ ഹാജി, സി.വി. സുമിത്ത്, രഗേഷ് കുമാർ കുഞ്ഞിപ്പള്ളി, കെ.സുനീഷ്, ബാബു കെ, ചേറ്റൂർ രാജേഷ്, അജിത്ത് കുമാർ , ലിനീഷ് അത്താഴക്കുന്ന്, എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: