ജീവനക്കാര്‍ക്ക് കൊവിഡ്; കൂത്തുപറമ്പ് ഫയര്‍‌സ്റ്റേഷന്‍ അടച്ചു

കണ്ണൂര്‍: ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂത്തുപറമ്ബ് ഫയര്‍‌സ്റ്റേഷന്‍ അടച്ചു. ഞായറാഴ്ച്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യത്തില്‍ മട്ടന്നൂര്‍, പാനൂര്‍, തലശ്ശേരി ഫയര്‍ഫോഴ്‌സിന്റെ സേവനം മേഖലയില്‍ ലഭ്യമാക്കും.

കണ്ണൂരില്‍ ഇന്ന് 44 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്ബ് ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെ 4 പേര്‍ക്കൊപ്പം കണ്ണൂരില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്‌സിലെ 10 പേര്‍ക്കും രോഗം ബാധിച്ചു. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 11 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 9 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: