ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കം വഴി 17 പേര്‍ കൂടി രോഗമുക്തി നേടി

ജില്ലയില്‍ 44 പേര്‍ക്ക് ഇന്ന് (ജൂലൈ 13) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ അഗ്‌നി-രക്ഷാ സേനാംഗങ്ങളും 10 പേര്‍ ഡിഎസ്‌സി ഉദ്യോഗസ്ഥരുമാണ്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 17 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് ജി8 7096 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 35കാരന്‍, 24ന് ഒമാനില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 53കാരന്‍, 27ന് ഖത്തറില്‍ നിന്ന് ജി8 7164 വിമാനത്തിലെത്തിയ പാട്യം സ്വദേശി 23കാരന്‍, ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 35കാരി, ജൂലൈ ഏഴിന് റിയാദില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 50കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 21ന് ദുബൈയില്‍ നിന്ന് എസ്ജി 9040 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് എസ്ജി 9026 വിമാനത്തിലെത്തിയ പന്ന്യന്നൂര്‍ സ്വദേശി 39കാരന്‍, ജൂലൈ നാലിന് റിയാദില്‍ നിന്ന് എഐ 1942 വിമാനത്തിലെത്തിയ കേളകം സ്വദേശി 36കാരി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് ജി9 0425 വിമാനത്തിലെത്തിയ ചേലോറ സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ജൂണ്‍ 28ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 31കാരന്‍, വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി 34കാരന്‍, ജൂലൈ മൂന്നിന് നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി 42കാരന്‍, ജൂലൈ എട്ടിന് തിരുനെല്‍വേലിയില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശികളായ 61കാരന്‍, 64കാരന്‍, ജൂലൈ 10ന് ഗുജറാത്തില്‍ നിന്നെത്തിയ കോളയാട് സ്വദേശികളായ 47കാരി, 23കാരി, 18കാരി, ഒമ്പത് വയസുകാരി, ബെംഗളൂരുവില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 34കാരന്‍, മുണ്ടേരി സ്വദേശി 19കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

കുന്നോത്തുപറമ്പ് സ്വദേശികളായ 63കാരി (ഇവര്‍ ജൂലൈ 12ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടു), 43കാരി, ചൊക്ലി സ്വദേശികളായ 52കാരി, 22കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരന്‍, 13കാരി, 18കാരന്‍, 40കാരി, 31കാരി, 24കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 32കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍ എന്നിവരാണ് കൂത്തുപറമ്പ് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെ രോഗബാധ സ്ഥിരീകരിച്ച നാലു പേര്‍.

കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി 41കാരന്‍, ഹരിയാന സ്വദേശി 41കാരന്‍, നേപ്പാള്‍ സ്വദേശികളായ 38കാരന്‍, 37കാരന്‍, ജമ്മു കശ്മീര്‍ സ്വദേശികളായ 44കാരന്‍, 39കാരന്‍, ഉത്തര്‍ പ്രദേശ് സ്വദേശി 37കാരന്‍, ബീഹാര്‍ സ്വദേശികളായ 45കാരന്‍, 42കാരന്‍, 44കാരന്‍ എന്നിവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 748 ആയി. ഇവരില്‍ 412 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കരിവള്ളൂര്‍ സ്വദേശികളായ 27കാരി, ഏഴ് വയസുകാരി, കണ്ണൂര്‍ സ്വദേശി 35കാരന്‍, മട്ടന്നൂര്‍ സ്വദേശി 55കാരന്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 25കാരന്‍, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 24കാരന്‍, പിണറായി സ്വദേശി 38കാരന്‍, 53കാരന്‍, പാനൂര്‍ സ്വദേശി 34കാരന്‍, കണ്ണൂര്‍ സ്വദേശി 37കാരന്‍, പെരളശ്ശേരി സ്വദേശി 42കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊളച്ചേരി സ്വദേശികളായ 30കാരന്‍, 27കാരി, 65കാരന്‍, കുറ്റിയാട്ടൂര്‍ സ്വദേശി 35കാരന്‍, ഏഴോം സ്വദേശി 43കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി ഒമ്പത് മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24806 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 72 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 221 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നാലു പേരും വീടുകളില്‍ 24418 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 18683 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17833 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16622 എണ്ണം നെഗറ്റീവാണ്. 850 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: