സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത് . ഇദ്ദേഹത്തിന് 71 വയസ്സുണ്ട്. കൊവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കോട്ടയം പാറത്തോട് സ്വദേശിയായ അബ്ദുള്‍ സലാമിനെ ജൂലൈ ആറിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: