പ്രസവത്തെ തുടർന്ന് ഉമ്മയും കുഞ്ഞും മരണപ്പെട്ടു.

കണ്ണൂർ: മുഴപ്പിലങ്ങാട്, പ്രസവത്തെ തുടർന്ന് ഉമ്മയും കുഞ്ഞും മരിച്ചു.
മുഴപ്പിലങ്ങാട് എ.കെ.ജി.റോഡിൽ ഹിദായ മസ്ജിദിന് സമീപം പരേതനായ കരിയാടൻ അബൂബക്കറിൻ്റെയും ആയിശയുടെയും മകൾ അപ്സരാസിലെ ഷഫ്ന (32) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പ്രസവവേദനയെ തുടർന്ന് തലശ്ശേരിയിലെ ജോസ്ഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 10ന് ഒരു പെൺ കുഞ്ഞിനെ പ്രസവിച്ച ഉടനെ രക്തസ്രാവം ഗുരുതരമായി തുടർന്നതിനെ തുടർന്ന് ഷഫ്നയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ചാല ബൈപ്പാസ് റോഡിലെ മിംസ് ആശുപത്രിയിലും,
പെൺ കുഞ്ഞിനെ കണ്ണൂർ കൊയിലി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ അന്ന് തന്നെ വൈകിട്ട് 3ന് കുഞ്ഞും 5 മണിയോടെ ഉമ്മയും മരണപ്പെടുകയായിരുന്നു. കുഞ്ഞിനെ രാത്രിയോടെ തലശ്ശേരി സറ്റേഡിയം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി ഉമ്മയെ മറ്റു പരിശോദനക്ക് ശേഷം കണ്ണൂർ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കുഞ്ഞിനെ ഖബറടക്കിയേടത്ത് തന്നെ ഖബറടക്കി .
ഭർത്താവ് :ഇജാസ് (ഷാർജ) മക്കൾ ; ലബീബമറിയം ,ലാമിയ ഇജാസ്, (ഇരുവരും കടമ്പൂർ സ്കൂളിലെ ,7 ഉം, 5 ഉം ക്ലാസുകളിലെ വിദ്യാർഥികളാണ് )
സഹോദരൻമാർ : ഫസൽ, ആഷിഫ് (ഖത്തർ) സൗജത്ത്, റഹ്മത്ത്, (ഇരുവരും ചമ്പാട്)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: