കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍: സംസ്ഥാനത്ത് സ്വര്‍ണവേട്ട തുടരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏഴ് പേരില്‍ നിന്നായി ഞായറാഴ്ച രാത്രി രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട്, നാദാപുരം സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്.

ദുബൈയില്‍ നിന്നെത്തിയ രണ്ട് വിമാനങ്ങളില്‍ നിന്നാണ് 2 കിലോ 128 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഞാ‍യറാഴ്ച രാത്രി ദുബൈയില്‍ നിന്നും വന്ന ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയ ഏഴ് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: