നഗരത്തിൽ കവർച്ച മൂന്നുപേർ അറസ്റ്റിൽ

0

കണ്ണൂർ: നഗരത്തിൽ ക്ഷേത്രത്തിലടക്കം മൂന്നിടത്ത് കവർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ടൗൺ പോലീസ് ഞായറാഴ്ച പുലർച്ചെ അറസ്റ്റുചെയ്തു. ചിറക്കൽ സ്വദേശി കെ.പി.ജിതേഷ് (44), ഉപ്പള സ്വദേശി മുഹമ്മദ് ഷെരീഫ് (42), കാട്ടാമ്പള്ളി സ്വദേശി മനോജ് (41) എന്നിവരെയാണ് ടൗൺ എസ്.ഐ. ബി.എസ്.ഭാവിഷും സംഘവും അറസ്റ്റുചെയ്തത്. 

പിള്ളയാർ കോവിലിലെ മേശവലിപ്പിൽനിന്ന് 2100 രൂപയാണ് കവർന്നത്. പഴയ ബസ്‌സ്റ്റാൻഡിലെ ഗോൾഡൻ ഫൂട്ട്‌വേറിൽനിന്ന് 5,200 രൂപയും ബാഗ്, ഷൂ, ബെൽട്ട് എന്നിവയും കവർന്നു. 

പഴയ ബസ് സ്റ്റാൻഡിലെ കോട്ടൻഷോപ്പിൽനിന്ന് 1500 രൂപയും വസ്ത്രങ്ങളും മോഷ്ടിച്ചതായും പോലീസ് പറഞ്ഞു. സംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നതായും രണ്ടുപേരെ കിട്ടാനുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading