രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ . ലാഘവ ബുദ്ധിയോടെ നടത്തിയ പോസ്റ്റ്മോര്‍ട്ടം അന്വേഷണത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തി.കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ കമ്മീഷനും പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ വീഴ്ചയുണ്ടെന്ന് വെളിപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: