ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. 910 ഗ്രാം ഹാഷിഷ് ഓയിലുമായാണ് അജാസില്‍ നിന്നും സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് ‍രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ഇത് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: