മലിനീകരണ നിയന്ത്രണ ബോധവത്കരണം തുടങ്ങി

ഇരിട്ടി എം.ജി. കോളേജ് എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോധവത്കരണ പരിപാടി തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭാധ്യക്ഷൻ പി.അശോകൻ മുഖ്യാതിഥിയായിരുന്നു.കോളേജ് മാനേജർ സി.വി.ജോസഫ്, പ്രിൻസിപ്പൽ ഡോ. അജിത, ലഫ്. ഡോ. ജിതേഷ്, പ്രമോദ് വെള്ളച്ചാൽ, പി.ടി.എ. വൈസ് പ്രസിഡന്റ് മനോഹരൻ, ലൈബ്രേറിയൻ കെ.സുനിൽകുമാർ എന്നിവവർ സംസാരിച്ചു.പ്ലക്കാർഡുകളേന്തി കേഡറ്റുകൾ കോളേജിലും പരിസരങ്ങളിലും പദയാത്ര നടത്തി. പ്രദേശത്ത് തുടർപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: