തലശ്ശേരിയിൽ വ്യാപാരിയെ ആക്രമിച്ച് 70 പവൻ കവർന്ന സംഭവം: രണ്ടുപേർ കസ്‌റ്റഡിയിൽ

തലശ്ശേരി നഗരത്തിൽ വ്യാപാരിയെ ആക്രമിച്ച് 70 പവൻ തൂക്കം വരുന്ന സ്വർണക്കട്ടി കവർന്ന സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ.കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കവർച്ച നടത്തിയത്.കസ്റ്റഡിയിലുള്ള രണ്ടുപേരെ ചോദ്യംചെയ്തതിൽ മൂന്നാമനെ കണ്ടെത്താൽ ശ്രമം തുടങ്ങി. കവർച്ച നടത്തിയവരിൽ ഒരാളെ പോലീസ് സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു. തലശ്ശേരി മേലൂട്ട് മുത്തപ്പൻ മടപ്പുരയ്ക്കുസമീപം താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലിയിലെ ശ്രീകാന്ത് കദത്തിന്റെ സ്വർണമാണ് കവർന്നത്.വീടിനു സമീപം ആറിന് രാവിലെ 10.45-നാണ് സംഭവം. 562 ഗ്രാം സ്വർണമാണ് കവർന്നത്. എ.വി.കെ. നായർ റോഡിലെ സോന ജൂവലറി ഉടമയായ ശ്രീകാന്ത് സ്കൂട്ടറിൽ കടയിലേക്ക് പോകുമ്പോഴാണ് സംഭവം. പഴയ സ്വർണാഭരണങ്ങൾ വാങ്ങി സംസ്കരിച്ച് വില്പന നടത്തുകയാണ് ഇദ്ദേഹം. ബൈക്കിടിച്ചുവീഴ്ത്തി ശ്രീകാന്തിനെ പിന്തുടർന്നാണ് സ്വർണം കവർന്നത്.ഇതിനു മുൻപ് തലശ്ശേരിയിൽ സ്വർണക്കവർച്ചയും സ്വർണവ്യാപാരിയുടെ കൊലപാതകവും നടന്നെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: