കണ്ണൂർ വിമാനത്താവളത്തിൽ 2.8 കിലോ സ്വർണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വീണ്ടും സ്വർണം പിടികൂടി. ഇന്നലെ രാവിലെ 9.50ന് ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം കുന്ദമംഗലം സ്വദേശി വട്ടം പറമ്പിൽ ഷബീബിൽ നിന്നാണ് സ്വർണ ബിസ്കറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2.8 കിലോ ഗ്രാം ബിസ്കറ്റുകൾ കഷണങ്ങളാക്കി ഡ്രില്ലിങ്ങ് മെഷീനകത്ത് വച്ചാണ് കടത്താൻ ശ്രമിച്ചത്. ഇതിന് 98 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസി.കമ്മിഷണർ ഒ.പ്രദീപൻ, സൂപ്രണ്ടുമാരായ പി.പ്രദീപ് കുമാർ നമ്പ്യാർ, പി.വി.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്‌. ഒരാഴ്ചയ്ക്കിടയിൽ ഇത് മൂന്നാം തവണയാണ് എയർ ഇന്ത്യ എക്സ്പ്രസ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: