കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കി

വിദ്യാർഥികൾ ബസ് ജീവനക്കാരെ മർദിച്ചെന്നാരോപിച്ച് കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. രാവിലെ 8.45-ഓടെ തുടങ്ങിയ പണിമുടക്ക് വൈകീട്ട് നാലുവരെ നീണ്ടു. കൂത്തുപറമ്പ് നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിച്ച് അഞ്ചുമണിയോടെ സർവീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 8.30-ഓടെ പുറക്കളം ഐ.എച്ച്.ആർ.ഡി. കോളേജിന് മുന്നിലായിരുന്നു വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്.ത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘നബീൽ’ ബസ്സിൽ വിദ്യാർഥികളെ കയറ്റിയില്ലെന്നാരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾ ബസ് തടയുകയായിരുന്നു. ഇതിനിടയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള കൈയാങ്കളിയിലാണ് രണ്ട് ബസ് ജീവനക്കാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റത്. ബസ് കണ്ടക്ടർ കീഴല്ലൂർ സ്വദേശി പി.കെ.പ്രജിൻ, ഡ്രൈവർ വട്ടിപ്രം സ്വദേശി എൻ.ഷൈജു എന്നിവർക്കാണ് പരിക്കേറ്റത്. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ടി.സി.ഷൈൻ, കൂത്തുപറമ്പ് ഏരിയാ വൈസ് പ്രസിഡന്റ് പി.പി.അഭിനവ് എന്നിവർ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: