ഖത്തർ ലോകകപ്പ് തിയതി പ്രഖ്യാപിച്ചു, പതിവ് തെറ്റിച്ച് ഫിഫ

ഖത്തർ ലോകകപ്പ് തിയതി ഫിഫ പുറത്ത് വിട്ടു. 2022 നവംബർ – ഡിസംബർ മാസങ്ങളിലാണ് അടുത്ത ലോകകപ്പ് നടക്കുക. സാധാരണ നിലയിൽ മെയ്- ജൂണ് മാസങ്ങളിൽ ലോകകപ്പ് നടത്തുന്ന ഫിഫ ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് തീയതികൾ മാറ്റിയത്.2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് അരങ്ങേറുക. ചരിത്രത്തിൽ ആദ്യമായാണ് ഈ മാസങ്ങളിൽ ലോകകപ്പ് അരങ്ങേറുന്നത്. മെയ്- ജൂണ് മാസങ്ങളിൽ ഖത്തറിലെ അസഹനീയ ചൂട് കളിക്കാർക്കും പ്രേക്ഷകർക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്ന് കണ്ടാണ് ഫിഫ പ്രത്യേക പരിഗണന നൽകി തിയതി മാറ്റിയത്. അഴിമതി ആരോപണങ്ങളിൽ ഏറെ ഉലഞ്ഞ ഖത്തർ ലോകകപ്പ് വിജയമാക്കുക എന്നത് ഫിഫയുടെ അഭിമാന പ്രശ്നമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: