പാകിസ്താന്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം; 90 പേര്‍ കൊല്ലപ്പെട്ടു; നൂറിലധികം പേര്‍ക്ക് പരിക്ക്

പാകിസ്താന്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്‌ഫോടനങ്ങളില്‍ സ്ഥാനാര്‍ത്ഥിയടക്കം 9 0 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍, ഖൈബര്‍, പഖ്തൂണ്‍ഖ്വ എന്നീ പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 120ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 100 പേരുടെ നില ഗുരുതരമാണ്.ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ് റെയ്‌സാനി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍ സ്‌ഫോടനത്തിലാണ് അദ്ദേഹം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്ന് പിന്മാറില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു.ഭീകരവാദം അടിച്ചമര്‍ത്തിയെന്ന് പാക് സര്‍ക്കാരും സൈന്യവും അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: