ട്രെയിനിങ്&ബ്രാൻഡിംഗ് കമ്പനി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ: സർ സയ്യിദ് കോളേജ് 2017-18 അസാപ് ബാച്ച് ആരംഭിച്ച “ELYSIAN:be the change you want” എന്ന ട്രെയിനിങ്

കമ്പനി ജില്ലാ കളക്ടർ മിർ മുഹമ്മദ്‌ അലി തളിപ്പറമ്പ മുനിസിപ്പാലിറ്റി ചെയർമാന്റെ ന്റെ സാനിധ്യത്തിൽ ജൂലൈ 17 രാവിലെ 10. 00 ന്ന് ഉദ്ഘാടനം ചെയ്യും.
മോട്ടിവേഷൻ ക്ലാസ്സ്‌, ക്രാഫ്റ്റ് നിർമ്മാണം, ലൈഫ് സ്കിൽ വർക്ഷോപ്,ബ്രാൻഡിംഗ് മുതലായവയാണ് 22 കുട്ടികൾ അടങ്ങുന്ന ഈ കമ്പനി ചെയ്തു വരുന്ന സേവനങ്ങൾ. ആദ്യമായിട്ടാണ് അസാപ്‌ ന്റെ കുട്ടികളുടെ ഭാഗത്തു നിന്നും ഇത്തരം ഒരു പ്രവർത്തനം ഉണ്ടാവുന്നത്. ബസീം അബ്ദുൽ റഷീദ് എന്ന ട്രെയിനർ ആണ് കുട്ടികളെ ഇതിനു വേണ്ടി പ്രാപ്തരാക്കിയതു.അസാപ്പ്‌ പ്രോഗ്രാം മാനേജർ സിജീഷ്, ഫാകൾട്ടി കോഓർഡിനേറ്റർ ഷമീൽ മാസ്റ്റർ, കോളേജ് പ്രിൻസിപ്പൽ പി.ടി.അബ്ദുൽ അസിസ്, എന്നിവരുടെ പൂർണ്ണ പിന്തുണ കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിച്ചു.
ഇതിനോടകം തന്നെ 6 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ കൊച്ചു മിടുക്കൻമാർ സെഷൻ കൈകാര്യം ചെയ്തു കഴിഞ്ഞു.ഇതിനോടകം തന്നെ ട്രെയിനേഴ്സ് എന്ന നിലയിൽ വളരെ നല്ല അഭിപ്രായങ്ങളണ് നേടിയെടുതിരിക്കുന്നത്.ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: