SNDP യൂണിയൻ പ്രവർത്തക സംഗമവും പച്ചക്കറിവിത്ത് വിതരണവും
ഇരിട്ടി: SNDP യൂണിയൻ പ്രവർത്തക സംഗമവും പച്ചക്കറിവിത്ത് വിതരണവും ജൂലൈയ് 14ന് ശനിയാഴ്ച
രാവിലെ 10 മണിക്ക് ഇരിട്ടി SNDP ഹാളിൽ SNDP യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. അസി: സെക്രട്ടറി എം ആർ ഷാജി മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡണ്ട് Kv അജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി P N ബാബു യൂണിയന്റെ കർമ്മ പദ്ധതികൾ അവതരിപ്പിക്കും. യോഗം ഡയറക്ടർ K. G യശോദരൻ വൈസ് പ്രസിഡണ്ട് K Kസോമൻ എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് കമ്മറ്റി അംഗങ്ങൾ, യൂണിയൻ കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, സ്വാശ്രയസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വെച്ച് 2000 കുടുംബങ്ങൾക്ക് ഓണത്തിന് സുലഭമായി പച്ചക്കറി ലഭിക്കന്നതിന് വേണ്ടി പയർ പാവൽ വിത്തുകളടങ്ങിയ പച്ചക്കറി ക്ലിറ്റുകളും വിതരണം ചെയ്യും. ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.