അഭിമന്യുവിനു വേണ്ടി എസ് .എഫ് .ഐ സാന്ത്വന യാത്ര നടത്തി

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി എസ് എഫ് ഐ പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെയും

പെരിങ്ങോം സോണല്‍ സ്റ്റുഡന്റ് പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന ബസ്സ് യാത്ര നടത്തി. ശ്രീ വിഷ്ണു, ശ്രീനിധി, മൈക്രോണ്‍, എ കെ ആര്‍, ന്യൂലൈഫ് എന്നീ ബസുകളാണ് സാന്ത്വന യാത്രയുടെ ഭാഗമായത്. മാതമംഗലത്ത് CPIM പെരിങ്ങോം ഏരിയ സെക്രട്ടറി സ.സി.സത്യപാലന്‍ ,ചെറുപുഴയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് MTP.നൂറുദീന്‍,പെരിങ്ങോത്ത് പെരിങ്ങോം – വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.നളിനി ,കാങ്കോലില്‍ കാങ്കോല്‍ – ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ,തിരുമേനിയില്‍ SFI കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സ.സേവ്യര്‍ പോള്‍ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു.സാന്ത്വന യാത്രയിലൂടെ സമാഹരിക്കുന്ന തുക കൊണ്ട് അഭിമന്യു കുടുംബസഹായ നിധിയിലേക്കും അഭിമന്യുവിന്റെ സ്മാരക ലെെബ്രറിയിലേക്ക് പുസ്കങ്ങളുമാണ് നല്‍കുന്നത്. എ. അഖിൽ, സി വി വിഷ്ണുപ്രസാദ്, സേവ്യർ പോൾ, പി അശ്വതി, ഷിബു പി, അർജുൻ, ജയേഷ് ടി പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: