നാഷണൽ സർവീസ് സ്കീം ഹയർസെക്കൻഡറി അവാർഡുകൾ കൂടുതലും കണ്ണൂരിന്

സംസ്ഥാനതല ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം പ്രഖ്യാപിച്ച അവാർഡുകളിൽ

കൂടുതൽ കണ്ണൂർ ജില്ലയ്ക്ക് . പതിമൂന്നോളം അവാർഡുകളാണ് കണ്ണൂരിന് ലഭിച്ചത് .9 അവാർഡിലൂടെ കോഴിക്കോട് രണ്ടാംസ്ഥാനത്ത്.

സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർ ആയി ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിതേഷ് ഇ ഐ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച യൂണിറ്റായി സ്കൂളിനെയും തിരഞ്ഞെടുത്തു. മാനസ്സിക അസ്വസ്തം നേരിട്ടിരുന്ന കൃഷ്ണകുമാറിന് വീട് നൽകുകയും , അദ്ദേഹത്തെ അസുഖം ഭേദമാക്കുന്ന പ്രവർത്തനങ്ങളും മറ്റു ഒട്ടനവധി പ്രവർത്തനങ്ങളും നടത്തിയാണ് ഈ അവാർഡ് കരസ്ഥമാക്കിയത്.
സംസ്ഥാനതലത്തിൽ മികച്ച വളണ്ടിയർമാരായി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ അനുശ്രീയും ജി എച്ച് എസ്സ് എസ്സ് പാലായിലെ ഐശ്വര്യ പി കെ യും തെരഞ്ഞെടുത്തു.

എൻഎസ്എസ് സെൽ പ്രഖ്യാപിക്കുന്ന ജില്ലാതലത്തിലെ മികച്ച യൂണിറ്റായി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ കണ്ടങ്കാളിയും , സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിനെയും തെരഞ്ഞെടുത്തു. സ്നേഹവീട് ,ഒരുലക്ഷം രൂപയുടെ പുസ്തകം ലൈബ്രറിക്ക് തുടങ്ങിയ മികച്ച പ്രവർത്തനങ്ങളാണ് കണ്ടങ്കാളി ഷേണായി ഹയർസെക്കൻഡറി സ്കൂളിന് ഈ പുരസ്കാരം ലഭിച്ചത് . രജത ഭവനം , മറ്റു വിവിധങ്ങളായ ബോധവൽക്കരണപ്രവർത്തനങ്ങൾ, വ്യത്യസ്തമായ പരിപാടികൾ, കൃത്യമായ ഡോക്യുമെന്റേഷൻ തുടങ്ങിയവയാണ് സീതി സാഹിബ് ഹയർ സെക്കണ്ടറിക് ഈ അവാർഡ് നേടിക്കൊടുത്തത്. ജില്ലാതലത്തിൽ മികച്ച പ്രോഗ്രാം ഓഫീസർമാരായി കണ്ടങ്കാളി ഷേണായി ഹയർ സെക്കണ്ടറി സ്കൂളിലെ ബിജു വി.വി യും സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫിറോസ് ടി അബ്ദുള്ളയെയും തിരഞ്ഞെടുത്തു.

ജില്ലയിലെ മികച്ച വളണ്ടിയർമാരായി മാളവിക (ഷേണോയി ഹയർ സെക്കൻഡറി സ്കൂൾ) മുഹമ്മദ് സൽ ഷബീൽ (സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ ) എം സൗരവ് ( വേങ്ങാട് ഇ കെ നായനാർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ) ക്രിസ്വിൻ തോമസ് ,അക്ഷര പി ( ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ) തിരഞ്ഞെടുത്തു. എൻഎസ്എസ് കണ്ണൂർ ജില്ലാ പ്രവർത്തനം 110 യൂണിറ്റുകൾ 11 ക്ലസ്റ്റർ ആയാണ് നടത്തപ്പെടുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: