വിവാഹത്തോടനുബന്ധിച്ച് രക്തദാനം നടത്തി നവവരനും കുടുംബാംഗങ്ങളും മാതൃകയായി

പാനൂർ: വിവാഹദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തി നവവരന്റെയും

കുടുംബാംഗങ്ങളുടെയും മാതൃകാ പ്രവർത്തനം.
ചെണ്ടയാട്ടെ പി.വി.ഇസ്മയിലിന്റെ മകൻ ഇജാസ് ഇസ്മയിൽ
ആണ് കോടിയേരി മലബാർ കേൻ സർ സെന്ററിലെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയത്.

ഒട്ടേറെ ജീവകാരുണ്യ സാമുഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ദുബൈ കെ.എം.സി.സി.യുടെ കണ്ണുർ ജില്ലാ ഭാരവാഹി കൂടിയാണ് പി.വി. ഇസ്മയിൽ

മകൻ പുതു ജീവിതത്തിലേക്ക് കടക്കുമ്പോൾ സമൂഹത്തിന് കൂടി ഉപകരിക്കുന്ന എന്ത് വേറിട്ട പ്രവൃത്തി ചെയ്യാം എന്ന ചിന്തയിൽ നിന്നുമാണ് രക്ത ദാനം നടത്താൻ തീരുമാനിച്ചത്

നിപ്പ രോഗഭീതിയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോഴിക്കോട്, കണ്ണുർ ജില്ലകളിലെ ആശുപത്രികളിൽ ബ്ലഡ് ബേങ്കുകളിൽ ആവശ്യത്തിന് രക്തം ശേഖരിച്ചു വച്ചിരുന്നില്ല.

അതു കൊണ്ട് തന്നെ രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യാപക ചർച്ചകളും നടന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കേമ്പ് വിവാഹവേദിക്കരികെ സംഘടിപ്പിച്ചത്.
എം.സി.സി യോട് ചേർന്ന് പ്രവർത്തിക്കുന്ന കോടിയേരി സി.എച്ച്.സെൻററുമായി സഹകരിച്ചാണ് രക്ത ദാന കേമ്പ് ഒരുക്കിയത്
കുടുംബാംഗങ്ങൾ ഉൾപ്പെടെ അമ്പതോളം പേർ രക്തദാനം നടത്തി.
വിവാഹത്തിനായി ഒരുക്കിയ പന്തലിൽ പ്രത്യേക കേമ്പൊരുക്കി യായിരുന്നു രക്ത ദാനം.നവവരൻ ഇജാസ് ഇസ്മയിൽ രക്തം നൽകി തുടക്കം കുറിച്ചു.
രക്തദാന കേമ്പ് ഉദ്ഘാടനം പാനൂർ എസ്.ഐ.വി.കെ.ഷൈജിത്ത് ഉദ്ഘാടനം ചെയ്തു.പൊട്ടങ്കണ്ടി അബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന
അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ നിർവ്വഹിച്ചു.
എം.സി.വി.ഗഫുർ ,പി .പി .എ സലാം, ഡോ.അലി, പി.കെ.ഷാഹുൽ ഹമീദ്, കെ.കെ.മുനീർ, എ.സി.ഇസ്മയിൽ, കെ.വി. ഇസ്മയിൽ,മരുന്നൻ സിദ്ദിഖ്, ബഷീർ കൂരാറ, പി.സി. കാദർ ഹാജി, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: