35 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി യുവാവ‌് പിടിയിൽ

അനധികൃതമായി കടത്താൻശ്രമിച്ച 35 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി യുവാവ‌് കരിപ്പൂര്‍

അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. പാലക്കാട് വാക്കത്തൊടി കൈപ്പുറം ഇഖ്ബാലിനെ (32)യാണ‌് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം കസ്‌റ്റഡിയിലെടുത്തത‌്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോടുനിന്നും ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന ഡിആർഐ വിഭാഗം ഇയാളെ ടെർമിനലിൽ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ‌് ഇയാളുടെ ചെക്ക്
ഇൻ ബാഗേജിൽനിന്ന‌് 35 ലക്ഷം രൂപ മൂല്യംവരുന്ന സൗദി റിയാൽ കണ്ടെടുത്തത‌്. ചെക്ക് ഇൻ ബാഗേജിൽ തുണികൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: