തളിപ്പറമ്പിൽ കോൺഗ്രസ് മന്ദിരം അടിച്ചുതകർത്തു, യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ബൈക്കിന് തീ വെച്ചു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സംഘര്‍ഷം, കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്ത സംഘം മുറ്റത്ത് പാര്‍ക്ക് ചെയ്ത നിസാം മയ്യിലിന്റെ കെ.എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.

കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം പൂര്‍ണമായി തന്നെ അടിച്ചു തകര്‍ത്ത സംഘം ഓഫീസിന്റെ ചുമരുകള്‍ മാത്രമേ ബാക്കിവെച്ചിട്ടുള്ളൂവെന്ന് ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍ പറഞ്ഞു.ഇന്ന് രാത്രി 9.15 നായിരുന്നു സംഭവം.

സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

അകത്ത് കടന്നസംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത ശേഷമാണ് സ്‌കൂട്ടര്‍ തീവെച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തളിപ്പറമ്പ് പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

രാത്രി പത്ത് മണിക്ക് തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം-

തളിപ്പറമ്പ്: സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകല്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും

തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചും

രാത്രി പത്ത് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, രജനി രാമാനന്ദ്, രാഹുല്‍ ദാമോദരന്‍, ടി ആര്‍ മോഹന്‍ദാസ്, സക്കറിയ കായക്കൂല്‍,

കെ.നബീസ ബീവി, വി.രാഹുല്‍, കെ.രമേശന്‍, സി.പി മനോജ്, സി വി ഉണ്ണി, മാവില പത്മനാഭന്‍, കെ.രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: