കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം; നാളെ കരിദിനമാചരിക്കുമെന്ന് കെ സുധാകരന്‍.

കെ പി സി സി ആസ്ഥാനമടക്കമുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ കരിദിനം ആചരിക്കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായും ഇതിന് പിന്നില്‍ സി പി എം ആണെന്നും കെ സുധാകരന്‍ ആരോപിച്ചു. അക്രമത്തിന്റെ പാത സി പി എം തുടര്‍ന്നാല്‍ തങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ പ്രതിരോധം ഏത് രീതിയിലായിരിക്കുമെന്ന് പറയാനാകില്ലെന്നും അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.