‘പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കും’; സിപിഐഎമ്മിന് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്

കൊച്ചി: അതിക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണ് കേരളത്തിലെ പൊലീസ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാല്‍ കാല് തല്ലിയൊടിക്കും നട്ടെല്ല് ചവിട്ടിയൊടിക്കും എന്നൊക്കെയാണ് ഗുണ്ടകളും പൊലീസും ഭീഷണിപ്പെടുത്തുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളെ സിപിഐഎമ്മിന്റെ തെരുവ് ഗുണ്ടകള്‍ ആക്രമിക്കുന്നത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റിനെ സിപിഐഎം പ്രവര്‍ത്തര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം സംഘര്‍ഷത്തിന് മുതിരില്ല. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ടെന്നും വി ഡി സതീശന് മുന്നറിയിപ്പ് നല്കി.