ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ.

ചക്കരക്കൽ: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ തരക്ബഗഡി (35)യെയാണ് മരകൊമ്പിൽ തോർത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മാച്ചേരി അയ്യപ്പൻ മലക്ക് സമീപത്തെ ക്വാട്ടേർസിൽ താമസിച്ചിരുന്ന ഇയാളെ രാവിലെ കാണാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നടത്തിയ തെരച്ചിലിലാണ് സമീപത്തെ പറമ്പിലെ പടുകൂറ്റൻ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.