കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കവെ കർഷകൻ മുങ്ങി മരിച്ചു.

ആലക്കോട്: ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണ് കർഷകൻ മുങ്ങി മരിച്ചു. തനിച്ചു താമസിക്കുന്ന കരുവഞ്ചാൽ വെള്ളാട് ആശാൻ കവലയിലെ കർഷകൻ കാവുംപുറത്ത് ഹൗസിൽ തോമസ് എന്ന തമ്പി (64) ആണ് മരണപ്പെട്ടത്. ഭർതൃഗൃഹത്തിൽ കഴിയുന്നമകൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് രാത്രിയോടെ 10.30 മണിയോടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിണറ്റിലെ കയറിൽ ആട് കുടുങ്ങി കിടക്കുന്നത് കണ്ടത്.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയായ മേരിയുടെ മരണത്തിന് ശേഷം തമ്പി വീട്ടിൽ തനിച്ചാണ് താമസം. മക്കൾ: ഷീന, ഷിൻസി. മരുമക്കൾ: സാൻജു, സിജു.ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.