കഞ്ചാവുമായി യുവാവ് പിടിയിൽ


കൂത്തുപറമ്പ്: കഞ്ചാവുമായി.സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവു പൊതിയുമായി യുവാവ് അറസ്റ്റിൽ. പുളിയനാമ്പ്രത്ത് ഒതയോത്ത് വീട്ടിൽ അമർഷിഫാനെയാണ്
റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മേക്കുന്ന് കണ്ടോത്ത് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. . കഞ്ചാവ് കടത്താനുപയോഗിച്ച കെ.എൽ. 58. ടി.425 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അജേഷ്.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്.കെ, വിഷ്ണു, ജിജീഷ് ചെറുവായി, ജലീഷ്.പി, സുബിൻ.എം, ശജേഷ്.സി.കെ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: