കോടികളുടെ നിക്ഷേപ തട്ടിപ്പ് ഗൾഫിലേക്ക് മുങ്ങിയ സ്ഥാപന എം.ഡി. അറസ്റ്റിൽ

കാസറഗോഡ്: പണം ഇരട്ടിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് നൂറുകണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് സ്ഥാപനം പൂട്ടി വിദേശത്തേക്ക് കടന്ന പ്രതിയെ പോലീസ് സംഘം വിമാനതാവളത്തിൽ വെച്ച് പിടികൂടി. നിക്ഷേപ സ്ഥാപനമായ മൈക്ലബ്ബ് ട്രേഡേർഡ് എം.ഡി.മലപ്പുറം കാളിക്കാവ് ഉതിരും പൊയിൽ പാലക്കാ തൊടിയിൽ ഹൗസിൽ മുഹമ്മദ് ഫൈസലിനെ (32)യാണ് കാസറഗോഡ് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ വെച്ച് അറസ്റ്റു ചെയ്തത്. മൈക്ലബ്ബ് ട്രേഡേർസ്, എന്ന പേരിൽ നിക്ഷേപ പദ്ധതി സ്ഥാപനം തുടങ്ങി നിക്ഷേപകരിൽ നിന്നും കോടികൾ നിക്ഷേപം സ്വീകരിച്ച ശേഷം കബളിപ്പിച്ച് സ്ഥാപനം പൂട്ടി മുങ്ങിയതോടെ മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. കേസിൽ മൂന്നാം പ്രതിയായ ഇയാൾ ഗൾഫിലേക്ക് കടന്നിരുന്നു. പിന്നീട്നാട്ടിലേക്ക് തിരിച്ചു നാട്ടിലേക്കു വരാൻ ബാംഗ്ലൂർ എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് പ്രതി പോലീസ് പിടിയിലായത്. കമ്പനി യിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527രൂപ പ്രകാരം ഒരു വർഷം വരെ ലാഭവിഹിതം തരുമെന്ന് പ വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ സംഘം തട്ടിപ്പിനിരയാക്കിയത്. My club traders, Toll deal ventures, princes gold and diamonds എന്നി പേരുകളിൽ കമ്പനി രൂപീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.13 പേർക്കെതിരെയായിരുന്നു കേസ്. ഏഴു പേരെ നേരത്തെ പോലീസ്അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള അഞ്ച് പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായരുടെ നിർദേശ പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസറഗോഡ് ഡി.വൈഎസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അനേഷണ സംഘത്തിൽ എസ്.ഐ. ജനാർദ്ദനൻ, എ.എസ്.ഐ. മോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.