എക്സൈസ് റെയ്ഡിൽ 220 ലിറ്റർ വാഷ് കണ്ടെത്തി.

ആലക്കോട് :വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 220 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി.
തോട്ടുചാലിൽ പ്രവർത്തിച്ചു വന്ന വൻ വാറ്റ് കേന്ദ്രം തകർത്തു. വൻതോതിൽ ചാരായം വാറ്റി വിൽപനനടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി കെ. തോമസിൻ്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ ഭാഗങ്ങളിൽ നടത്തിയ തെരച്ചലിൽ ഉത്തൂർ തോട്ടുചാലിൽ പ്രവർത്തിച്ചു വന്ന വൻ വാറ്റ് കേന്ദ്രം തകർത്താണ് 220 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതിയെക്കുറിച്ച്
സൂചന ലഭിച്ചിട്ടുണ്ട് റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായ അഹമ്മദ് കെ , പ്രകാശൻ ആലക്കൽ,
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സാജൻ കെ.കെ, സിവിൽ എക്സൈസ് ഓഫീസർ മധു ടി.വി , വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി ,ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: