ആദരസമർപ്പണം

പെരിങ്ങാടി: മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിൽ ആദര സമർപ്പണച്ചടങ്ങ് നടത്തി. നവതിയുടെ നിറവിലുള്ള ക്ഷേത്രട്രസ്റ്റി സി.എ. നായരെയും സപ്തതിയുടെ നിറവിൽ നിൽക്കുന്ന ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ സി.വി. രാജൻ പെരിങ്ങാടിയേയുമാണ് ക്ഷേത്രസമിതി ആദരിച്ചത്. രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഒ.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി ഷാജി കൊള്ളുമ്മൽ, പഞ്ചായത്ത് അംഗം കെ.പി. രഞ്ജിനി, പവിത്രൻ കൂലോത്ത്, കെ. ഹരീന്ദ്രൻ, സുധീർ കേളോത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ പ്രമുഖരായ ദിവ്യ പ്രീതേഷ്, എൻ.ആർ. സിന്ധു, ഡോ. ആർഷ്യ, സി.കെ. രാജലക്ഷ്മി, സി.ടി. പ്രസീന, അനഘ, ടി.പി. ബാലൻ, നാരായണൻ നമ്പൂതിരി എന്നിവരെയും ആദരിച്ചു.ഡോ. രാജശേഖരൻ ആനുകാലിക ജീവിതപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.ഗുരുസ്ഥാനീയരായ 15 ഓളം പേർക്ക് ഗുരുദക്ഷിണ നൽകി.സൂര്യ സരീഷ് വരച്ച സി.എ. നായരുടെ ഛായാചിത്രം അദ്ദേഹം ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: