കാറിന് പിന്നിൽ കാറിടിച്ച്
അഞ്ചുപേർക്ക് പരിക്ക്

ഇരിട്ടി: കുന്നോത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടക് സ്വദേശികളായ അഞ്ചു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ ബെൻഹിൽ സ്കൂളിന് മുന്നിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്ന് കുടക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനു പിറകിൽ മുഴക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. കുടക് സ്വദേശികളായ നസീർ (40), ജസീല (37), ജൻസീറ (25), റിഫ (13), മുഹമ്മദ് റയാൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്‍ തോട്ടിലേക്ക് മറിഞ്ഞു
തളിപ്പറമ്പ്: വരഡൂലില്‍ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്നതിനിടെയാണ് പട്ടുവം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.