പിക് അപ്പ് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു .

പയ്യന്നൂർ : പിക്അപ്പ് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു . കാങ്കോൽ പാനോത്തെ മുണ്ടയാട് കൃഷ്ണൻ ( കുഞ്ഞപ്പൻ -65 ) ആണ് മരണപ്പെട്ടത് . ഇന്ന് രാവിലെ ആറരമണി യോടെ പാൽ വാങ്ങാനായി സൈക്കിളിൽ പോകവെ കുണ്ട യം കൊവ്വൽ സതീശ്ഹോട്ടലിന് സമീപത്ത് വെച്ചാണ് അപകടം , കാങ്കോലിൽ വർഷങ്ങളായി കന്നുകാലി കച്ചവടം നടത്തി വരികയായിരുന്നു . പാലു വാങ്ങി സൈക്കിളിൽ മടങ്ങവെ പയ്യന്നൂരിൽ നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ – 11- എ.യു .2115 നമ്പർ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു . ഉടൻ തന്നെ നാട്ടുകാർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കി ലും ജീവൻ രക്ഷിക്കാനായില്ല . ശാന്തമാടമ്പള്ളിയാണ് ഭാര്യ ,ഗീത ( മാംഗ്ലൂർ ) ശ്രീജ ( ഹൈദരബാദ് ) എന്നിവർ മക്കളും രമേശൻ ( മാംഗ്ലൂർ ) , ബാബു ( ഹൈദരബാദ് ) മരുമക്കളും എം . കുഞ്ഞിരാമൻ ( മാസ്റ്റേഴ്സ് ബേക്കറി , കാകോൽ ) പരേതനായ തമ്പാൻ എന്നി വർ സഹോദരങ്ങളുമാണ് . പെരിങ്ങാം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: