പയ്യാവൂരിൽ ഇന്നലെ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

8 / 100 SEO Score

കണ്ണൂർ : പയ്യാവൂർ പാറക്കടവിൽ പുഴയിൽ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 21 വയസ്സായിരുന്നു. അനൂപ്, അരുണ്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ, ബ്ലാത്തൂർ സ്വദേശി മനീഷ് എന്നിവരെ കാണാതായത്.

പുഴയുടെ ആഴക്കൂടുതല്‍ കാരണം ഫയര്‍ഫോഴ്സ് ഇന്നലെ തിരച്ചില്‍ അവസാനിച്ചിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനൂപ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: