വലിയ തുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

വലിയ തുറയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞു. വിഎസ് ശിവകുമാര്‍ എംഎല്‍എയ്‌ക്കൊപ്പം സ്ഥലത്തെത്തിയപ്പോഴാണ് ഇവര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്. അതേസമയം പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. പോലീസ് ഏറെ പണിപ്പെട്ടാണ് മന്ത്രിയെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും കാറില്‍ കയറ്റി തിരികെ കൊണ്ടുപോയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: