നടിയെ അക്രമിച്ച കേസ് : അന്വേഷണം സിബിഐക്ക് വിടണമെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട്

ദിലീപ് ഹൈക്കോടതിയില്‍. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി ദിലീപ് കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് പുതിയ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതിയാണ് ദിലീപ്. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് പോലീസ് കണ്ടെത്തല്‍.പിന്നീട് കേസില്‍ അനുബന്ധ കുറ്റപത്രം ദിലീപിനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.

സംസ്ഥാന പോലീസിന്റെ പ്രത്യേകസംഘമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഏജന്‍സി അന്വേഷിക്കണം. അതിനാല്‍ കേസ് സിബിഐക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും കോടതിയുടെ തീരുമാനം. എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍ രംഗത്തുവരാനുള്ള സാധ്യതയുമുണ്ട്.
നിരപരാധിയായ തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കിയതാണ്. നീതിയുക്തമായ അന്വേഷണം നടക്കണമെങ്കില്‍ കേസ് സിബിഐക്ക് തന്നെ അന്വേഷിക്കണം. കേരളാ പോലീസ് നടത്തിയ അന്വേഷണം പക്ഷാപതപരമാണെന്നും ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു.

ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin

%d bloggers like this: