സൗഹൃദ സംഗമ വേദിയായി മലബാർ വികസന സമിതി വാർഷികം

കണ്ണൂർ – മലബാർ വികസന സമിതി രണ്ടാം വാർഷികം വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത

നേതാക്കളുടെ സംഗമ വേദിയായി മാറി കൊല്ലം പണിക്കരുടെ പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും SSLC + two കുട്ടികൾക്കും വിവിധ മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്തിയവർക്കുള്ള അവാർഡ് ദാനവും തുടർന്ന് നടന്ന ഇഫ്താർ സംഗമവും നേതൃസംഗമം കൊണ്ടും ജനപങ്കാളിത്വം കൊണ്ടും വേറിട്ട അനുഭവമായി മാറി.

വാർഷീകം കണ്ണൂർ എം.പി പി.കെ ശ്രീമതി ടീച്ചർ ഉത്ഘാടനം ചെയ്തു. അബ്ദുൾ ഖാദർ കെ.ആർ അദ്ധ്യക്ഷത വഹിച്ചു അഡ്വ ബിനോയ് തോമസ് ആമുഖ പ്രസംഗം നടത്തി. പ്രമുഖ ഗാന്ധിയൻ ഡോ: പി വി രാജഗോപാൽ മുഖ്യാഥിതി ആയിരുന്നു

കണ്ണൂർ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല, സ്വാമി നി പ്രേം വൈശാലി, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി ഖത്തീബ് മുനവിർ സി.കെ റംസാൻ സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് മലബാർ വികസന ധ്വനി പ്രകാശനം ചെയ്തു, ഡപൂട്ടി മേയർ പി.കെ രാകേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു. മുൻ ഡിസിസി പ്രസിഡണ്ട് കെ. സുരേന്ദ്രൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കൽ ഫാ: സ്കറിയ കല്ലൂർ, പ്രൊഫ മുഹമ്മദ് അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി , ഷെവലിയാർ CE ചാക്കുണ്ണി, ജിന്ന റ്റ് മാത്യം തൃശൂർ കാരയിൽ സുകുമാരൻ, ഹരിദാസ് മംഗലശ്ശേരി, റിജിൽ മാക്കുറ്റി, ബെന്നി കുറ്റിവേലിൽ, പ്രസാദ് എ.ആർ, പി സതീശ് കുമാർ, പ്രദീപൻ തൈക്കണ്ടി, ഷമീൽ ഇഞ്ചിക്കൽ, ജോസഫ് വടക്കേക്കര, മാത്യു മുണ്ടിയാനി, ശാലോം ലാലിച്ചൻ, ആന്റോ സി.എൽ ടോമി സെബാസ്റ്റ്യൻ സംസാരിച്ചു സുരേഷ് കുമാർ സ്വാഗതവും ഭരതൻ പീലിക്കോട് നന്ദിയും പറഞ്ഞു

ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: