ചരക്കുകപ്പലിന് തീപിടിച്ച്‌ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

കൊച്ചി: പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ച്‌ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാവികസേനയുടെ

നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 80 ശതമാനമാണ് പൊള്ളലേറ്റത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. മൊത്തം 22 പേരാണ് കപ്പലിലുണ്ടായിരുന്നത്.

തീപ്പിടിത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ പൊള്ളലേറ്റയാളെ രക്ഷപ്പെടുത്താനായി തിരിച്ചിട്ടുണ്ട്. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി. പ്രൊപ്പല്‍ഷന്‍ സംവിധാനവും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. തീരസംരക്ഷണ സേനയുടെ ചാര്‍ളിയെന്ന ബോട്ടും കപ്പലിലിനു സമീപത്തേക്കയച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും വെളിച്ചമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്

error: Content is protected !!
%d bloggers like this: