വാഹനത്തിന്ന് സൈഡ് കൊടുക്കാത്തതിനു മർദനം; കെ.ബി. ഗണേഷ്കുമാറിനെതിരെ കേസെടുത്തു

കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനു യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കെതിരെ

പോലീസ് കേസെടുത്തു. അഞ്ചൽ‌ പോലീസാണ് കേസെടുത്തത്. കൊല്ലം സ്വദേശി അനന്തകൃഷ്ണന്‍റെ പരാതിയിലാണ് നടപടി. ദേഹോപ്രദവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

അഞ്ചലിൽ അഗസ്ത്യകോടായിരുന്നു സംഭവം. ഒരു വാഹനത്തിനു മാത്രം കടന്നു പോകുവാൻ സാധിക്കുന്ന റോഡിൽവച്ച് എംഎൽഎക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു മർദനം. എംഎൽഎയുടെ മർദനത്തിൽ പരിക്കേറ്റ അനന്തകൃഷ്ണൻ ആശുപത്രിയിലാണ്. ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിക്കു കയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു. അതേസമയം അനന്തകൃഷ്ണൻ തന്നെയാണ് മർദിച്ചതെന്ന് ഗണേഷ്കുമാറിന്‍റെ ഡ്രൈവർ ആരോപിക്കുന്നു,

ഇതിനിടെ ഗണേഷ്കുമാറിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി.

error: Content is protected !!
%d bloggers like this: