വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍

പാനൂർ: ബന്ധുവായ +2 വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്തതിന് ഒരാൾ അറസ്റ്റിൽ. ചെറുപറമ്പിലെ പുതുക്കുടിയിൽ

ഹമീദി (48) നെയാണ് പോക്സോ വകുപ്പ് പ്രകാരം കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തലശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബന്ധുവായ പെൺകുട്ടിക്ക് നിരന്തരം വാട്സപ്പിലൂടെ പ്രതി അശ്ലീല ചിത്രങ്ങൾ അയക്കുകയായിരുന്നു.

കേസെടുത്ത വിവരമറിഞ്ഞ് ഒളിവിൽ പോയ ഇയാളെ ചെന്നൈയിൽ വെച്ചാണ് കൊളവല്ലൂർ പോലീസ് പിടികൂടിയത്.

error: Content is protected !!
%d bloggers like this: